സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പരിഗണന: മുഖ്യമന്ത്രി

സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകലാശാലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1104 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ നടപ്പാക്കുന്ന 250 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരീക്ഷാ ഭവന്റെ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, മഹാത്മാ അയ്യങ്കാളി ചെയര്‍, ഡോ. ബി.ആര്‍ അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിങ്, സിഫ് ബില്‍ഡിങ് എന്നിവയുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.

ഗോള്‍ഡന്‍ ജൂബിലി അക്കാദമിക് ഇവാല്വേഷന്‍ ബില്‍ഡിങ്, മെന്‍സ് ഹോസ്റ്റല്‍ അനക്‌സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസും കായിക വിഭാഗം ഓഫീസ് കെട്ടിടം, കായിക ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാനും നിര്‍വ്വഹിച്ചു. എംപി അബ്ദുസ്സമദ് സമദാനി എംപി, എംഎല്‍എമാര്‍, വിസി ഡോ. എം കെ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News