രണ്ടാഴ്ചയ്ക്കകം നടപടിയെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; സമരം അവസാനിപ്പിച്ച് ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ച് ഹർഷിന. രണ്ടാഴ്ച്ചക്കകം നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹർഷിന സമരം അവസാനിപ്പിച്ചത്. എന്നാൽ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് ഹർഷിന പറഞ്ഞു.

സർക്കാർ ഹർഷിനയ്ക്ക് ഒപ്പമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കി. കത്രികയുടെ കാലപ്പഴക്കം സംവിധാന കേരളത്തിലില്ലെന്നും ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവം സംബന്ധിച്ച മൂന്നാമത്തെ അന്വേഷണ റിപ്പോർട്ടും പുറത്തു വരാത്ത സാഹചര്യത്തിലാണ് ഹർഷിന കുടുംബാംഗങ്ങൾക്കൊപ്പം സമരം തുടങ്ങിയിരുന്നത്.

പ്രസവാനന്തരം ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറിഫോർസെപ്‌സ്) 2022 സെപ്തംബർ 17നാണ് മെഡിക്കൽകോളജിലെ ശസ്ത്രക്രിയക്കിടെ പുറത്തെടുത്തത്. സംഭവം വിവാദമായപ്പോൾ മെഡിക്കൽകോളജിന്റെ അന്വേഷണ സംഘം രംഗത്തെത്തി. ആ അന്വേഷണത്തെ ഹർഷിന തള്ളിയപ്പോൾ ആരോഗ്യവകുപ്പിന്റെ അന്വേഷണം 2022 ഒക്ടോബർ 21ന് പ്രഖ്യാപിച്ചു. ഈ അന്വേഷണ സംഘം ഹർഷിനയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയുണ്ടായി. പക്ഷെ മൂന്നുമാസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടില്ല. ഇതിനിടെ ഹർഷിന വീണ്ടും ആശുപത്രിയിലായി. തുടർന്ന് ഹർഷിനയുടെ ദുരിതം വാർത്തയായപ്പോൾ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News