ആരോഗ്യ മുന്നേറ്റത്തില്‍ ലോകം ശ്രദ്ധിക്കുന്ന ഇടമാണ് കേരളം: മുഖ്യമന്ത്രി

ആരോഗ്യ മുന്നേറ്റത്തില്‍ ലോകം ശ്രദ്ധിക്കുന്ന ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ കൂടുതല്‍ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കൂടുതല്‍ സാമ്പത്തിക വിഹിതം നല്‍കണം. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ വിനയായി മാറുന്നോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ല. ഈ കാര്യത്തില്‍ കേന്ദ്രം പുനര്‍വിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News