ട്രാഫിക് നിയമം പാലിച്ചു; പെണ്‍കുട്ടിക്ക് പൊലീസ് കൊടുത്ത വെറൈറ്റി സമ്മാനം എന്തെന്നോ?

ട്രാഫിക് നിയമങ്ങള്‍ പലപ്പോഴും തെറ്റിക്കുന്നവരാണ് നമ്മളില്‍ പലരും. ട്രാഫിക് നിയമങ്ങള്‍ പലരും പാലിക്കുന്നത് പിഴ വരുമല്ലോ എന്ന് ഓര്‍ത്തിട്ട് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് പെൺകുട്ടിക്ക് പൊലീസുകാർ ചോക്ലേറ്റ് സമ്മാനം കൊടുത്ത വാർത്തയാണ്.

റോഡില്‍ ട്രാഫിക് നിയമനം പാലിച്ചതിന് അഹമ്മദാബാദ് പൊലീസ് തനിക്ക് സമ്മാനമായി തന്ന ചോക്ലേറ്റാണ് ഇതെന്ന് പറഞ്ഞാണ് റിത്വി എന്ന പെണ്‍കുട്ടി തന്റെ ട്വിറ്ററിലൂടെ രണ്ട് ചോക്ലേറ്റുകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ ട്വിറ്ററിലൂടെ ഈ ചിത്രം കണ്ടുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News