സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കര്‍ണാടക

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കര്‍ണാടക. സൗദി അറേബ്യയിലെ കിങ് അല്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മേഘാലയയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടത്തില്‍ മുത്തമിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കര്‍ണാടകയുടെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നേടിയ മൂന്നു ഗോളുകളാണ് കര്‍ണാടകയുടെ ജയത്തിന് കരുത്തായത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here