സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും, വരും ദിവസങ്ങളിലും താപനില ഉയരും

ഇന്നും സംസ്ഥാനത്ത് ചൂടുകൂടാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍ക്കോടും പാലക്കാടും താപനില 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴിയാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്.

41 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസും കാസര്‍ക്കോട് പാണത്തൂരില്‍ 40.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും പകല്‍ ചൂട് കൂടാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News