‘ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു’; ചിത്രങ്ങള്‍ പങ്കുവെച്ച് ടൊവിനോ തോമസ്

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം.’ ചിത്രത്തിലെ ടൊവിനോയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായതിനു ശേഷം തന്റെ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ചിത്രത്തിലെ താരത്തിന്റെ ലുക്കിലുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പ് ഷെയര്‍ ചെയ്തത്.

”ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. ഒരു തുടക്കകാരന്‍ എന്ന നിലയില്‍ ഇതൊരു ഇതിഹാസ സിനിമ തന്നെയാണ്. ഈ ചിത്രം എനിക്കു സമ്മാനിച്ച അനുഭവങ്ങള്‍ വളരെ വലുതാണ്. മറ്റൊരു യുഗത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആളെ പോലെയാണ് എനിക്ക് സ്വയം തോന്നിയത്.

2017 മുതല്‍ ഈ ചിത്രം ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു, എന്നാല്‍ ചില കാരണങ്ങളാല്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് കാലതാമസം അനുഭവപ്പെട്ടു. ഒടുവില്‍ ഒരുപാട് സന്തോഷവും സംതൃപ്തിയുമൊക്കെ സമ്മാനിച്ച ഷൂട്ടിങ്ങ് അനുഭവം ഇവിടെ അവസാനിക്കുകയാണ്. കളരിപ്പയറ്റും കുതിരസവാരിയ്ക്കുമൊപ്പം അഭിനയത്തിന്റെ പുതിയ പാഠങ്ങളും ഞാന്‍ പഠിച്ചു.’

‘ചിത്രത്തില്‍ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായി ഞാന്‍ വേഷമിടുന്നുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ ഷൂട്ടിങ്ങ് സമയങ്ങളില്‍ എന്റെ ചുറ്റുമുണ്ടായിരുന്നവര്‍ അത് ധൈര്യത്തോടെ നേരിടാന്‍ സഹായിച്ചു. ഷൂട്ടിനു ശേഷം ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കാസര്‍ക്കോടിനോടാണ്. ഞാന്‍ ഇങ്ങോട് തിരിച്ചുവരുന്നതായിരിക്കും. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്, ചിത്രം തിയറ്ററിലെത്തിയ ശേഷമുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു” ടൊവിനോ കുറിച്ചു.

ചിത്രത്തില്‍ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ജിതിന്‍ ലാല്‍ ആണ് സംവിധായകന്‍. ചിത്രത്തില്‍ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like