മൂര്‍ഖന്‍ പാമ്പ് തീയില്‍ അകപ്പെട്ടു, രക്ഷകനായി ഫയര്‍ ഓഫീസര്‍

തീയില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി ദാഹജലം കൊടുത്ത് ഫയര്‍ ഓഫീസര്‍. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ് ഓഫീസ് ജീവനക്കാരനായ ഷാരോണ്‍ കെ.എസ് ആണ് തീയില്‍ അകപ്പെട്ട മൂര്‍ഖന്‍ കുഞ്ഞിന് രക്ഷകനായത്. കോട്ടയം മുണ്ടക്കയം ടി.ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ഏക്കര്‍ കണക്കിന് സ്ഥലത്താണ് കഴിഞ്ഞ ദിവസം വന്‍ തീപിടിത്തം ഉണ്ടായത്.

വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. കൊടും ചൂടിനൊപ്പം, തീപിടിത്തം കൂടി ഉണ്ടായതോടെയാണ് മൂര്‍ഖന്‍ പാമ്പ് അവശതയിലായത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ അവസരത്തിലാണ് ഷാരോണ്‍ തന്റെ കൈയിലിരുന്ന കുപ്പിവെള്ളം പാമ്പിന് നല്‍കിയത്. മൂര്‍ഖന്‍ പാമ്പ് ഷാരോണ്‍ ഒഴിച്ചുകൊടുത്ത വെള്ളം കുടിക്കുന്ന രംഗങ്ങള്‍ സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

ചൂടിന് പിന്നാലെ മലയോര മേഖലയില്‍ തീപിടിത്തം വ്യാപകമാവുകയാണ്. ഇത്തരം തീപിടിത്തതില്‍ ഭൂമിയുടെ അവകാശികളായ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പ് കൂടിയാണ് അപകടത്തിലാവുന്നത്. അതിനാല്‍ തീപിടിത്തം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്ന നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News