നന്‍പകല്‍ മയക്കത്തില്‍ റെയില്‍വേ അധികൃതര്‍, തുടര്‍ക്കഥയായി മുംബൈ മലയാളികളുടെ ദുരിതയാത്ര

ജന്മനാട്ടിലെത്താന്‍ ട്രെയിനുകള്‍ ആശ്രയിക്കുന്ന മുംബൈ മലയാളികളെ കാത്തിരിക്കുന്നത് ദുരിതയാത്രകളാണ്. കാലങ്ങളായി നിരവധി സംഘടനകള്‍ നിരന്തരം പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഇപ്പോഴും മൗനത്തിലാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസിലെ യാത്രക്കാരന്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട മംഗള എക്സ്പ്രസ്സിലെ ഒരു യാത്രക്കാരന്‍ വീഡിയോ പങ്കുവെച്ചാണ് പരാതി നല്‍കിയത്. തൃശ്ശൂരില്‍ നിന്നും കല്യാണിലേക്കുള്ള ദുരിതയാത്രയില്‍ ജനറല്‍ കംപാര്‍ട്‌മെന്റിനേക്കാള്‍ പരിതാപകരമായ അവസ്ഥയാണ് സ്ലീപ്പര്‍ ക്ലാസിലെ അവസ്ഥയെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി, സജി പരാതിപ്പെട്ടു. യാത്രക്കാര്‍ക്ക് ബാത്‌റൂമില്‍ പോകാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കിടന്നിരുന്നത്. ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് സജി പറയുന്നു.

മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള മിക്കവാറും ട്രെയിനുകളിലെ അവസ്ഥയാണിത്. നിരവധി സംഘടനകള്‍ അടക്കം നിരന്തരം പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മയക്കത്തിലാണ്. വിമാനയാത്രാ ചിലവും കുത്തനെ ഉയര്‍ന്നതോടെ കുടുംബമായി ജന്മനാട്ടിലെത്താന്‍ ട്രെയിനുകള്‍ ആശ്രയിക്കേണ്ടി വരുന്നവരെ കാത്തിരിക്കുന്നത് ദുരിത യാത്രകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here