ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി നവവരന്‍

ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആന്ധ്രാപ്രദേശിലെ കൊണസീമയില്‍ കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വധു അറിയാതെയാണ് വരന്‍ കിടപ്പറരംഗങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊണസീമയിലെ കത്രനിക്കോണ സ്വദേശി വീരബാബുവാണ് ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ പകര്‍ത്തി, ആ വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത്.

വധുവിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. മകളുടെ സമ്മതത്തോടെയല്ലായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വധുവിന്റെ പ്രായം 17 ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കുറ്റം കൂടി ചുമത്തി വീരബാബുവിനെതിരെ കേസെടുക്കുകയായിരുന്നു.

വധുവിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങളായിരുന്നു സ്റ്റാറ്റസ് ആക്കിയത്. ഈ വീഡിയോ നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News