ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. രണ്ടുദിവസം നീണ്ടുനിന്ന പര്യടനത്തില്‍ 10 കേന്ദ്രങ്ങളിലായി പതിനായിരങ്ങള്‍ ജാഥയെ വരവേറ്റു. മൂന്നാം ദിവസമായ ഇന്ന് ചാലക്കുടിയിലെ പൊതുസമ്മേളനത്തോടെ ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.

രണ്ടുദിവസങ്ങളിലായി വലിയ ജനപങ്കാളിത്തത്തോടെയാണ് സാംസ്‌കാരിക തലസ്ഥാനത്ത് ജാഥ പര്യടനം തുടര്‍ന്നത്. മാര്‍ച്ച് നാലിന് തൃശ്ശൂര്‍ ജില്ലയുടെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍, ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു ജാഥയെ വരവേറ്റത്. രണ്ടുദിവസങ്ങളിലായി 10 കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റനായ എം വി ഗോവിന്ദന്‍ മാസ്റ്ററോടൊപ്പം പി കെ ബിജു, സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജാഥയെ സാംസ്‌കാരിക നേതാക്കളും പൗരപ്രമാണികളും കലാകാരന്മാരും അടങ്ങുന്ന വലിയൊരു സംഘം ആണ് ഓരോ കേന്ദ്രങ്ങളിലും വരവേറ്റത്. മന്ത്രി കെ രാധാകൃഷ്ണന്‍, മന്ത്രി ആര്‍ ബിന്ദു, സാഹിത്യകാരന്‍ വൈശാഖന്‍ മാഷ്, രാവുണ്ണി, അശോകന്‍ ചരുവില്‍, സിനിമ സംവിധായകന്‍ കമല്‍ തുടങ്ങി മറ്റ് ചലച്ചിത്ര രംഗത്തെ പ്രമുഖരും ജാഥയില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News