രാവിലെ സ്‌പെഷ്യല്‍ മൊരിഞ്ഞ മസാല ദോശ ആയാലോ

ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു സ്‌പെഷ്യല്‍ മൊരിഞ്ഞ ദോശ തയാറാക്കിയാലോ ? വളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് നല്ല കിടിലന്‍ മസാല ദോശ തയാറാക്കാം.

ചേരുവകള്‍

പച്ചരി  – 3/4 കപ്പ്
ഉഴുന്ന്  – 1/2 കപ്പ്
റവ  – 1/2 കപ്പ്
കാരറ്റ്  – 1 കപ്പ്
ഉരുളക്കിഴങ്ങ് – 3 കപ്പ്
ഉള്ളി  – 1.5 കപ്പ്
ഇഞ്ചി – 3 ടേബിള്‍സ്പൂണ്‍
പച്ചമുളക്  – 3
കറിവേപ്പില  – ആവശ്യത്തിന്
തക്കാളി  – 1 കപ്പ്
മഞ്ഞള്‍പ്പൊടി  – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും കുറച്ച് ഉലുവയും കഴുകി വെള്ളത്തില്‍ 4  മണിക്കൂര്‍  കുതിര്‍ക്കുക. റവയും വെള്ളത്തില്‍ കുതിര്‍ക്കുക. എല്ലാം ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുത്ത് പുളിക്കാന്‍ വയ്ക്കുക. പാത്രത്തില്‍ കാരറ്റ് വേവിച്ചു പകുതിയാകുമ്പോള്‍ ഉരുളക്കിഴങ്ങു ചേര്‍ത്ത് വേവിക്കുക. വേവിച്ചത് ഉടച്ചെടുത്തു മാറ്റിവയ്ക്കുക.

വേറൊരു പാനില്‍ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതില്‍ ഉള്ളിയും ഇഞ്ചിയും പച്ചമുളകും  കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി തക്കാളി ചേര്‍ത്ത് വേവിക്കുക. തക്കാളി വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങു ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

ദോശക്കല്ല് ചൂടാക്കി  വെള്ളമുള്ളതുണികൊണ്ടു തുടച്ചു ദോശമാവൊഴിച്ചു വട്ടത്തില്‍  പരത്തി എണ്ണ ബ്രഷ് ഉപയോഗിച്ച് തൂത്തു മീഡിയം ചൂടില്‍  ദോശയുടെ അടി മൊരിഞ്ഞുകഴിഞ്ഞു ഉരുളക്കിഴങ്ങു മസാല വച്ച് ചുരുട്ടിയെടുക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here