
പ്രൊജക്റ്റ് കെ’ യുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. പ്രഭാസും ദീപിക പദുക്കോണും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പ്രെജക്റ്റ് കെ’.
സിനിമയില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് പരുക്കേറ്റത്.
ബ്ലോഗ് പോസ്റ്റിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സിടി സ്‌കാന്‍ പരിശേധനയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. രണ്ടാഴ്ചത്തെ വിശ്രമമാണ് ബച്ചന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രൊജക്റ്റ് കെയുടെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here