ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകളിലേക്ക് തെളിഞ്ഞൊഴുകി രാമപുരം പുഴ

ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകളിലേക്ക് തെളിഞ്ഞൊഴുകി കണ്ണൂര്‍ ജില്ലയിലെ രാമപുരം പുഴ. ചെറുതാഴം പഞ്ചായത്താണ് പുഴയെ വീണ്ടെടുത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ഒരുങ്ങുന്നത്. ദേശാടനക്കിളികളുടെ സങ്കേതം കൂടിയാണ് ഈ പ്രകൃതി രമണീയമായ പ്രദേശം. മൂശകരാജവംശ പ്രതാപത്തിന്റെ ചരിത്രമുറങ്ങുന്നതാണ് രാമപുരം പുഴ.

ചെറുതാഴം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഉത്ഭവിക്കുന്ന പുഴയ്ക്ക് 19 കിലോമീറ്റര്‍ മാത്രമാണ് നീളം. തടയണകള്‍ കെട്ടിയതിനാല്‍ ഒഴുക്ക് നിലച്ചും മാലിന്യം നിറഞ്ഞും ശോഷിച്ച പുഴയെ വീണ്ടെടുക്കുകയാണ് നാട്. ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാക്കി പ്രദേശത്തെ മാറ്റുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here