നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; ആളപായമില്ല

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  നിക്കോബാർ ദ്വീപ് മേഖലയിൽ  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

നിക്കോബാർ ദ്വീപുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായിരുന്നു. എൻസിഎസിന്റെ റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ ആഴം 77 കിലോമീറ്ററായിരുന്നു. കഴിഞ്ഞ വർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24 മണിക്കൂറിനുള്ളിൽ 3.8 മുതൽ 5.0 വരെ തീവ്രതയുള്ള 22 ഭൂചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News