ബീഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയില്‍ സിബിഐ പരിശോധന

ബിഹാറിലെ മുന്‍മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിയുടെ വസതിയില്‍ സിബിഐ സംഘം പരിശോധന നടത്തുന്നു. പട്‌നയിലെ വസതിയിലാണ് പരിശോധന നടക്കുന്നത്. റെയില്‍വേ ഭൂമി കുംഭകോണം കേസിലാണ് പരിശോധന എന്നാണ് വിവരം.വ2022 മെയ് മാസത്തിലാണ് റെയില്‍വേയുടെ അഴിമതിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റെയില്‍വേയില്‍ ജോലി ലഭിക്കുന്നതിനായി ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ഭൂമി നല്‍കി എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരാതി.

ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന 2004-2009 കാലയളവിലാണ് ‘ജോലിക്ക് ഭൂമി’ അഴിമതി നടന്നത്. ലാലുപ്രസാദ് യാദവ്, റാബ്റി ദേവി, മക്കളായ മിസ, ഹേമ എന്നിവരുടെ പേരിലാണ് ഭൂമിയെന്നും എഫ്ഐആറില്‍ പറയുന്നു. ഭൂമിക്ക് പകരമായി പന്ത്രണ്ടോളം ആളുകള്‍ക്കാണ് റെയില്‍വെയില്‍ ജോലി ലഭിച്ചത്. ഗൂഢാലോചനയിലൂടെ ലാലുപ്രസാദ് യാദവ് തന്റെ കുടുംബത്തിന്റെ പേരില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഭൂമി വാങ്ങിച്ചുവെന്നാണ് ആരോപണം. ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തനും അടുത്ത സഹായിയുമായ ഭോല യാദവിനെ 2022 ജൂലൈയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

റെയില്‍വേ കുംഭകോണം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും റെയ്ഡും അറസ്റ്റും അടക്കമുള്ള നടപടികള്‍ ബിജെപി ചെയ്തതാണെന്നും ആര്‍ജെഡി നേതൃത്വം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News