രോമാഞ്ചത്തിലെ അനാമികയുടെ വീടും ആ എലിയും വന്നതിങ്ങനെ

മോളിവുഡിലെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റാണ് രോമാഞ്ചം. ഫെബ്രുവരി അവസാനത്തോടെ റീലിസിനെത്തിയ രോമാഞ്ചം 50 കോടിയാണ് നേടിയത്. രോമാഞ്ചത്തില്‍ പ്രേക്ഷകരെ ഏറ്റവും ആകാംക്ഷപ്പെടുത്തിയത് സിനിമയിലൊരിടത്തും പ്രത്യക്ഷപ്പെടാത്ത അനാമിക എന്ന കഥാപത്രവും കഥാപാത്രങ്ങളോളം തന്നെ പ്രാധാന്യമുള്ള എലിയുമായിരുന്നു. അതിനാല്‍ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന അനാമികയുടെ വീടിന്റെയും എലിയുടെയും വിഎഫ്ക്സ് ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച സൗബിന്റെ കഥാപാത്രത്തിന്റെ കൈയ്യില്‍ ഭയത്താല്‍ രോമം എഴുന്നേറ്റ് നില്‍ക്കുന്ന ദൃശ്യമടക്കം വിഎഫ്എക്സിലാണ് സൃഷ്ടിച്ചിട്ടുള്ളത്.

എഗ്ഗ് വൈറ്റ് വിഎഫ്ക്സ് ആണ് രോമാഞ്ചത്തിന്റെ വിഎഫ്ക്‌സും നിര്‍വഹിച്ചത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന രോമാഞ്ചത്തിന്റെ രചനയും സംവിധാനവും ജിത്തു മാധവനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News