കരുത്തുള്ള മുടിക്ക് തൈര് ശീലമാക്കാം

കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ഏവരുടെയും സ്വപ്നമാണ്. ഇന്ന്, മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ പലതരം ആധുനിക മാര്‍ഗങ്ങളുണ്ട്. എന്നാല്‍, അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിയുടെ ആരോഗ്യം നഷ്ടമാകാന്‍ കാരണമാകും.

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തൈര് ഉത്തമമാണ്. തൈരിലെ ബയോട്ടിന്‍, സിങ്ക് എന്നിവ മുടി വേരില്‍ നിന്ന് ശക്തിപ്പെടുത്തും. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയും തൈരില്‍ അടങ്ങിയിരിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് തൈര് എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം.

1)
പഴുത്ത പഴം ഉടച്ചെടുത്ത് രണ്ട് സ്പൂണ്‍ വീതം തൈരും തേനും ചേര്‍ക്കുക. അര മണിക്കൂര്‍ സമയം ഈ പാക്ക് തലയോട്ടിയില്‍ വെയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

2)

ഒലിവ് ഓയില്‍ തൈരിനോടൊപ്പം ചേര്‍ക്കുന്നതും മുടിവളര്‍ച്ചയ്ക്ക് ഉത്തമമാണ്. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയ ശേഷം തൈരില്‍ രണ്ട് സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം, മസാജ് ചെയ്യുക. 20 മിനിട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

3)
ഒരു മുട്ടയുടെ വെള്ള രണ്ടോ മൂന്നോ സ്പൂണ്‍ തൈര് ചേര്‍ത്തിളക്കുക. അര മണിക്കൂറിന് ശേഷം ഇത് ശിരോചര്‍മം മുതല്‍ മുടിയിഴകളുടെ അറ്റം വരെ തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുടിയ്ക്ക് വളരെ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News