കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തില്‍ മുരളീധരനാണ് പുരുക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് 36 സ്റ്റിച്ചുകള്‍ ഉണ്ട്.

കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു. തിരികെ വനത്തിലേക്ക് പോകാതെ തങ്ങിയ ആ കാട്ടുപോത്താണ് ആക്രമിച്ചതെന്നാണ് വിവരം. ഇന്ന് എറണാകുളത്തെ കോതമംഗലത്ത് ഒരാള്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കോതമംഗലം കത്തിപ്പാറ ഉറിയംപെട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News