ജയിച്ചത് ബംഗളുരു തന്നെ, മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം തള്ളി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ്‌സിക്കെതിരായ വിവാദമായ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം തള്ളി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. തിങ്കളാഴ്ച ചേര്‍ന്ന അച്ചടക്ക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെ ശക്തമായ നടപടി വേണമെന്നും മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടാണ് എഐഎഫ്എഫിന് ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കിയത്. വെള്ളിയാഴ്ച ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേഓഫ് മത്സരത്തില്‍ അധികസമയത്ത് സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോള്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളി നിര്‍ത്തി തിരിച്ചുകയറിയിരുന്നു.

സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ച റഫറിയെ വിലക്കണമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. മത്സരം ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധത്തില്‍ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണ്. പരാതിയില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News