ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തിസാന്ദ്രമായി അനന്തപുരി

അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ഇന്ന് പൊങ്കാലയടുപ്പുകളില്‍ ഭക്തർ പൊങ്കാലയർപ്പിക്കും. രാവിലെ 10.30നാണ് അടുപ്പുവെട്ട്. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്   ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പിള്ളിയിലെ പൊങ്കാല അടുപ്പിലെ തീ പകർന്ന ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. ശേഷം സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകർന്നായിരിക്കും ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമാവുക.ഇത്തവണ 40 ലക്ഷത്തിലധികം ഭക്തർ പൊങ്കാല അർപ്പിക്കാനെത്തുമെന്നാണ് കണക്ക് കൂട്ടൽ.

500 ഓളം പൊലീസുകാരാണ് സുരക്ഷാ ചുമതലയിലുള്ളത്. ആരോഗ്യ വകുപ്പും പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്.  കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക പരിഗണന നല്കും. കൊവിഡ് നിയന്ത്രണങ്ങളൊന്നും ഇത്തവണത്തെ പൊങ്കാലയ്ക്കില്ല. കടുത്ത ചൂടുള്ളതിനാൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 2.30നാണ് പൊങ്കാല നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയത്തുതന്നെ ഭക്തർ തയ്യാറാക്കിയ നിവേദ്യങ്ങളിലേക്കും തീർത്ഥം പകരും. നിവേദ്യത്തിനായി 300ഓളം ശാന്തിമാരെയാണ് നിയോഗിച്ചിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News