രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചല്ല – ഉദ്ധവ് താക്കറെ

നമ്മുടെ രാജ്യം ഗോമൂത്രം തളിച്ചല്ല സ്വാതന്ത്ര്യം നേടിയതെന്ന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ബാല്‍  താക്കറെയുടെ ഫോട്ടോയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് കഴിയില്ലെന്നും താക്കറെ വെല്ലുവിളിച്ചു. പാര്‍ട്ടിയുടെ ചിഹ്നം നഷ്ടപ്പെട്ട ശേഷമുള്ള ആദ്യ റാലിയില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര  മുന്‍ മുഖ്യമന്ത്രി.

സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നും ഉദ്ധവ് താക്കറെ ഓര്‍മിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ബാല്‍ താക്കറെയുടെ ഫോട്ടോയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് കഴിയില്ലെന്നും താക്കറെ വെല്ലുവിളിച്ചു.

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ബൂട്ട് നക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് മേഘാലയയില്‍ എന്താണ് സംഭവിച്ചതെന്ന മറുചോദ്യം ഉയര്‍ത്തിയാണ് താക്കറെ പ്രതികരിച്ചത്.

ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും താക്കറെ അപലപിച്ചു.

ശിവസേന സ്ഥാപിച്ചത് തന്റെ പിതാവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറെ പിതാവല്ലെന്നും തുറന്നടിച്ചാണ് താക്കറെ ചോദ്യം ചെയ്തത്. മഹാരാഷ്ട്ര തന്റെ കുടുംബമാണെന്നും അണികളുടെ കൈയ്യടികള്‍ക്കിടയില്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News