പാലത്തിന്റെ കൈവരിയിലേക്ക് നിയന്ത്രണം വിട്ട ടോറസ് ഇടിച്ചു കയറി

തിരുവല്ല ടികെ റോഡിലെ കറ്റോട് പാലത്തിന്റെ കൈവരിയിലേക്ക് നിയന്ത്രണം വിട്ട ടോറസ് ഇടിച്ചു കയറി. അപകടത്തെ തുടര്‍ന്ന് മണിമല ആറ്റില്‍ നിന്നും കവിയൂര്‍ പാടശേഖരത്തിലേക്ക് വെള്ളം കയറ്റി ഇറക്കുന്നതിനായി പാലത്തില്‍ സ്ഥാപിച്ചിരുന്ന ചീപ്പിന് കേട്പാട് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.

മണിക്ക ചിറ ഭാഗത്ത് നിന്ന് വന്ന ടോറസ് നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News