ട്രെയിനില്‍ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി

കോഴിക്കോട് കൊയിലാണ്ടിയ്ക്ക് സമീപം ട്രെയിനില്‍ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല .ഇന്നലെ രാത്രി മലബാര്‍ എക്പ്രസിലാണ് സംഭവം. തീവണ്ടിയില്‍ വെച്ച് ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോള്‍ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News