വീണ്ടും പരുക്ക്:നെയ്മർ ഇനി ഈ സീസണിൽ കളിക്കില്ല

നെയ്മർ ഇനി ഈ സീസണിൽ കളിക്കില്ല. താരത്തിന് പരുക്ക് പറ്റിയ സാഹചര്യത്തിലാണ് തീരുമാനം. പരുക്ക് മാറാനായി നെയ്മർ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്‌. 4 മാസം എങ്കിലും ചുരുങ്ങിയത് നെയ്മർ കളികളത്തിന് പുറത്തിരിക്കും. ദോഹയിൽ വെച്ചാകും ശസ്ത്രക്രിയ നടക്കുക.

ലോസ്ക്ക് ലില്ലെക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു നെയ്മറിന് പരുക്കേറ്റത് പരുക്കിന്റെ ദൃശ്യങ്ങൾ വലിയ  ആശങ്ക നൽകുന്നതായിരുന്നു. നെയ്മറിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഞാൻ ശക്തമായി തിരിച്ചുവരും എന്ന ട്വീറ്റോടുകൂടിയാണ് താരം വാർത്ത പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by NJ  (@neymarjr)

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേണിനെ നേരിടാൻ ഇരിക്കുന്ന പി എസ് ജിക്ക് ഇത് ഒട്ടും നല്ല വാർത്തയല്ല. ആദ്യ പാദത്തിൽ പി എസ് ജി ബയേണോട് പരാജയപ്പെട്ടിരുന്നു. ഇനി ഈ സീസണിൽ ബാക്കി സ്വപ്നങ്ങൾ എംബപ്പെയിലും മെസ്സിയിലും ആയിരിക്കും.

അതേസമയം, ഈ സീസണിൽ ഇതാദ്യമായല്ല മുൻനിര താരത്തിന് കണങ്കാലിന് പരുക്കേൽക്കുന്നത്. 2022-ലെ ഫിഫ ലോകകപ്പിൽ, സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണറിനിടെ താരത്തിന് കാലിന് പരുക്കേറ്റിരുന്നു. ഇക്കാരണത്താൽ അവസാന രണ്ട് ഗ്രൂപ്പ് ഗെയിമുകൾ താരത്തിന് നഷ്ട്മായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News