യുഎസില്‍ വിമാനാപകടം, ഇന്ത്യന്‍ വംശജ മരിച്ചു, മകള്‍ക്ക് ഗുരുതര പരുക്ക്

യുഎസില്‍ വിമാനം തകര്‍ന്നുവീണ് ഇന്ത്യന്‍ വംശജ മരിച്ചു. 63കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. മകള്‍ റീവ ഗുപ്ത(33)യ്ക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായി പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലന്‍ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന് വീഴുന്നതിന് മുമ്പായി വിമാനത്തിന് തീ പിടിച്ചതായാണ് വിവരം.

ലോംഗ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ ചെറോക്കി വിമാനത്തിനാണ് തീപിടിച്ചത്. തകര്‍ന്നുവീണ ഉടന്‍ തന്നെ റോമ ഗുപ്ത മരിച്ചു. റീവയും 23-കാരനായ പൈലറ്റും ആശുപത്രിയിലാണ്.ഇരുവരുടെയും ദേഹമാസകലം പൊള്ളിയ നിലയിലാണ്. റീവ യുഎസില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News