ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

മെഘാ ട്രോപിക്‌സ്-1 എന്ന ഉപഗ്രഹം ഇടിച്ചിറക്കാന്‍ തീരുമാനിച്ച് ഐഎസ്ആര്‍ഒ. പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് ഉപഗ്രഹം പിന്‍വലിക്കുന്നത്. കലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ് മെഘാ ട്രോപിക്‌സ്- 1. ചൊവ്വാഴ്ച വൈകിട്ടോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉപഗ്രഹം ഇടിച്ചിറക്കും. മനുഷ്യ സാന്നിധ്യമില്ലാത്ത പസഫിക് സമുദ്രമേഖലയിലാണ് ഉപഗ്രഹം ഇടിച്ചിറക്കുക. ചെവ്വാഴ്ച വൈകുന്നേരത്തോടെ ഭൗമാന്തരീക്ഷത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കും. 2011 ഒക്ടോബര്‍ 12 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും സംയുക്ത സംരഭമായിരുന്നു മെഘാ ട്രോപിക്‌സ്-1.

തുടക്കത്തില്‍ മൂന്ന് വര്‍ഷത്തെ കലാവധിയാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് 2021 വരെ ഒരു ദശാബ്ദക്കാലം ഈ ഉപഗ്രഹം വിവര ശേഖരണം നടത്തി. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു പ്രധാന ദൗത്യം. പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്ക് ഭീഷണിയാവുന്നത് തടയുക എന്നതാണ് ഉപഗ്രഹം പിന്‍വലിക്കുന്നതിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here