അടിസ്ഥാന ബിരുദമില്ലാതെ ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ നിന്നെടുത്ത പി.ജിക്ക് ജോലി സാധുതയില്ലെന്ന് സുപ്രീംകോടതി

അടിസ്ഥാന ബിരുദ കോഴ്‌സ് പഠിക്കാതെ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. മുമ്പ് മറ്റൊരു കേസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ് എന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് സമാനമായ ഒരു കേസിലും മുമ്പ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട് പിഎസ്‌സി വഴി ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ബിരുദാനന്തര ബിരുദമാണ് ജോലിക്ക് അപേക്ഷിക്കാനുണ്ടായിരുന്ന യോഗ്യത. ഹര്‍ജിക്കാരന്‍ ബിരുദ കോഴ്‌സ് പഠിച്ചിട്ടില്ലെങ്കിലും ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതി ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here