ഡിന്നറിനൊരുക്കാം സ്‌പെഷ്യല്‍ ബീറ്റ്‌റൂട്ട് പൂരി

ഇന്ന് രാത്രിയില്‍ ഡിന്നറിന് ഒരു സ്‌പെഷല്‍ ബീറ്റ്‌റൂട്ട് പൂരി തന്നെ ആയാലോ? കഴിക്കാന്‍ വളരെ സ്വാദുള്ള ഒരു വിഭവമാണ് ബീറ്റ്‌റൂട്ട് പൂരി. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ചേരുവകള്‍

വേവിച്ച് തൊലി കളഞ്ഞ ബീറ്റ്‌റൂട്ട്       ഒന്ന്
ജീരകം                                                          രണ്ട് ടീസ്പൂണ്‍
പാചകഎണ്ണ                                                 ഒന്നര ടേബിള്‍ സ്പൂണ്‍
ആട്ട                                                                2 കപ്പ്
വെള്ളം                                                          കുഴയ്ക്കാന്‍  ആവശ്യത്തിന്

ഉപ്പ്                                                                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പും ജീരകവും ചേര്‍ത്ത് ആട്ട കുഴക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ബീറ്റ്റൂട്ടും ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യത്തിന് വെള്ളമൊഴിക്കണം. സാധാരണ പൂരിക്ക് പരത്തുന്നത് പോലെ പരത്തി പൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News