ഉപഗ്രഹം വിജയകരമായി ഇടിച്ചിറക്കി, ഐഎസ്ആര്‍ഒ

പ്രവര്‍ത്തനരഹിതമായ ഉപഗ്രഹം വിജയകരമായി ഇടിച്ചിറക്കി ഐഎസ്ആര്‍ഒ. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘ ട്രോപിക്‌സ് -1 എന്ന ഉപഗ്രഹമാണ് ചൊവ്വാഴ്ച  ശാന്തസമുന്ദ്രത്തില്‍ പതിച്ചത്. തെക്കേ അമേരിക്കയില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയായിട്ടാണ് ഉപഗ്രഹം തിരിച്ചിറക്കിയത്.

മറ്റു പല രാജ്യങ്ങളും മുമ്പും ഉപഗ്രഹങ്ങള്‍ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പലതും ആ രീതിയില്‍ തയ്യാറാക്കിയിട്ടുള്ളവ ആയിരുന്നു. അത്തരത്തില്‍ രൂപകല്‍പ്പന ചെയ്തതല്ല മേഘ ട്രോപിക്‌സ് -1 എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന വെല്ലുവിളി. ഉപഗ്രഹത്തില്‍ ശേഷിച്ചിരുന്ന 125 കിലോഗ്രാം ഇന്ധനം ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രദൗത്യം പൂര്‍ത്തിയാക്കിയത്.

ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും സംയുക്ത സംരഭമായിരുന്നു മേഘ ട്രോപിക്‌സ്- 1. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തെ കലാവധിയാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് 2021 വരെ ഒരു ദശാബ്ദക്കാലം ഈ ഉപഗ്രഹം വിവര ശേഖരണം നടത്തി. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു പ്രധാന ദൗത്യം.

പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്ക് ഭീഷണിയാവുന്നത് തടയുക എന്നതായിരുന്നു ദൗത്യത്തിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News