ത്രിപുരയിൽ സത്യപ്രതിജ്ഞ ഇന്ന്

ത്രിപുരയിൽ മാണിക് സാഹ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2016 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് മാണിക് സാഹ. സ്വാമി വിവേകാനന്ദ മൈതാനത്തിൽ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ നിന്ന് സത്യപ്രതിജ്ഞ വരെ റോഡ് ഷോ നയിക്കും.സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം വിലയിരുത്തി ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും പങ്കെടുക്കും.

എന്നാൽ മേഘാലയയിലും നാഗാലാൻഡിലും ചൊവ്വാഴ്ച പുതിയ സർക്കാർ അധികാരമേറ്റു. ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കോൺറാഡ് സാംഗ്മയും, കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെ പി നദ്ദ തുടങ്ങിയവർ രണ്ടിടത്തും സാക്ഷിയായി.

തുടർച്ചയായി രണ്ടാം തവണയാണ് കോൺറാഡ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ക്യാബിനറ്റ് അംഗങ്ങളിൽ 8 പേർ എൻ പി പി യിൽ നിന്നും, രണ്ടുപേർ യുഡിപിയിൽ നിന്നും മറ്റ് രണ്ടുപേർ എച്ച് എസ് പി ഡി പി, ബിജെപി പാർട്ടികളിൽ നിന്നുമായിരിക്കുമെന്ന് സാംഗ്മ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News