ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ ഇന്നവസാനിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ ഇന്നവസാനിക്കും. ജില്ലയിലെ മൂന്നാം ദിവസമായ ഇന്ന് പിറവം, കോലഞ്ചേരി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. രാവിലെ തൃപ്പൂണിത്തുറയില്‍ പൗരപ്രമുഖരുമായി ജാഥാ ക്യാപ്റ്റന്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കും. മൂന്നു ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും ഊഷ്മളോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നാളെ ജാഥ ഇടുക്കി ജില്ലയില്‍ പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News