സ്വര്‍ണവിലയില്‍ വന്‍ കുറവ്

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ ചാഞ്ചാട്ടം പ്രകടമാകുന്ന സ്വര്‍ണ വില വീണ്ടും താഴേക്ക്. 22 കാരറ്റ് പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 65 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 5,100 രൂപയും. ഇന്നലെ ഇത് യഥാക്രമം 41,320 രൂപയും 5,165 രൂപയുമായിരുന്നു.

24 കാരറ്റ് സ്വര്‍ണവിലയില്‍ ഇടിവ് പവന് 576 രൂപയാണ്. ഗ്രാമിന് ഇന്നത്തെ നിരക്ക് 5563 രൂപ. പവന് വില 44,504 രൂപ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രകടമായിരുന്നു. വെള്ളിവിലയിലും കുറവുണ്ട്. 8 ഗ്രാമിന് 11.6 രൂപയാണ് കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here