മിനി ക്യാപ്സ്യൂള്‍ ഫീച്ചറുമായി പുതുപുത്തന്‍ റിയല്‍മി സി 55

പുതുപുത്തന്‍ ഫീച്ചറുകളുമായി റിയല്‍മി സി 55 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ഡിവൈസ് ചൊവ്വാഴ്ച ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ഐഫോണ്‍ 14 പ്രോയിലെ ഡൈനാമിക് ഐലന്‍ഡിന് സമാനമായ മിനി ക്യാപ്‌സ്യൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ റിയല്‍മി ഫോണ്‍ ആണെന്നുള്ള പ്രത്യേകതയും ഡിവൈസിനുണ്ട്.

90Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുള്‍-എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഹാന്‍ഡ്‌സെറ്റിലുള്ളത്. റിയല്‍മി സി55 ന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2,499,000 ഐഡിആര്‍ (ഏകദേശം 13,300 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,999,000 ഐഡിആര്‍ (ഏകദേശം 16,000 രൂപ) വിലയുണ്ട്. റെയ്‌നി നൈറ്റ്, സണ്‍ഷവര്‍ കളര്‍ വേരിയന്റുകളില്‍ ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്.

64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും റിയല്‍മി സി55 നല്‍കുന്നുണ്ട്. 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. പിന്നില്‍ എല്‍ഇഡി ഫ്ലാഷും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. ഏതായാലും, പുത്തന്‍ റിയല്‍മി സി55ക്കായി കാത്തിരിക്കുകയാണ് ടെക് ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here