പത്തനംതിട്ടയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; 2 മരണം

പത്തനംതിട്ട മേലെ വെട്ടിപ്രത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി സജി, എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംങ്ഷന്‍ ഭാഗത്ത് നിന്ന് താഴെ വെട്ടിപ്രം ഭാഗത്തേയ്ക്ക് പോയ ബൈക്കില്‍ എതിര്‍വശത്തു നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബൈക്കിലും കാര്‍ ഇടിച്ച് അതിലെ യാത്രക്കാരായ ദേവന്‍, അനീഷ് എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. നാല് പേരും റാന്നിയില്‍ പെയിന്റിങ് ജോലികള്‍ ചെയ്യുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News