സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണമാണ് കേരളം: ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്. പിറവത്തും കോലഞ്ചേരിയിലും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പതിനായിരങ്ങള്‍ ജാഥയെ വരവേറ്റു. വാദ്യ തമ്പോല മേളങ്ങളും വര്‍ണ്ണക്കുടകളും ബാന്‍ഡ് മേളവും ആരവങ്ങളുമായാണ് ജാഥാ ക്യാപ്റ്റന്‍ ഗോവിന്ദന്‍ മാസ്റ്ററെ വരവേറ്റത്.

രാവിലെ പിറവത്തായിരുന്നു ആദ്യ സ്വീകരണം. പിറവം പട്ടണം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ ലഹരിയിലായിരുന്നു. ചെണ്ടമേളങ്ങളുടെ താളത്തില്‍ തിമിര്‍ത്താടുന്ന കാവടിയാട്ടം. സ്വീകരണ വേദിയെ ആവേശത്തിലാക്കുന്ന തമ്പോല താളം. കോലഞ്ചേരിയിലും കനത്ത ചൂടിനെപ്പോലും അവഗണിച്ച് റോഡിനിരുവശവും മുത്തുക്കുടയും ചൂടി പതിനായിരങ്ങള്‍ ജാഥയെ വരവേറ്റു.

ക്യാപ്റ്റന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യവുമായി സ്ത്രീകളും കുട്ടികളും ജാഥയിലെത്തി. ആരവങ്ങള്‍ക്കിടയിലേക്കാണ് ജനകീയ പ്രതിരോധ ജാഥയുമായി ക്യാപ്റ്റന്‍ തുറന്ന വാഹനത്തില്‍ എത്തിയത്. സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണമാണ് കേരളമെന്നും കുടുംബശ്രീയുടെ മുന്നേറ്റങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും ജാഥയെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയമെത്തിയിരുന്നു. വൈദികര്‍ അടക്കം ജാഥയെ സ്വീകരിക്കാന്‍ എത്തി. യാക്കോബായ സഭ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കുവേണ്ടി ഷെവലിയാര്‍ ജോര്‍ജ് തുകലന്‍ തമ്പു ക്യാപ്റ്റനെ ഹാരമണിയിച്ചു. കോതമംഗലത്തെ സ്വീകരണത്തിന് ശേഷം ജില്ലയിലെ പര്യടനം സമാപിക്കും. നാളെ ജാഥ ഇടുക്കിയിലേക്ക് പ്രവേശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News