പോക്‌സോ നിയമം ഉണ്ടായിരുന്നെങ്കില്‍ അച്ഛന്റെ ലൈംഗീക ചൂഷണം തുറന്നുപറഞ്ഞേനെയെന്ന് ഖുശ്ബു

എട്ടാം വയസില്‍ അച്ഛനില്‍ നിന്നും ലൈംഗീകചൂഷണത്തിനിരയായി എന്ന വെളിപ്പെടുത്തലിന് പിന്നാലെ കുട്ടികള്‍ക്ക് ഉപദേശവുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗവും ചലച്ചിത്ര നടിയുമായ ഖുശ്ബു സുന്ദര്‍. കുട്ടികള്‍ അവര്‍ നേരിടുന്ന ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ളവ തുറന്ന് പറയണം. പോക്‌സോ പോലുള്ള കടുത്ത നിയമങ്ങള്‍ അന്നുണ്ടായിരുന്നെങ്കില്‍ അച്ഛനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തനിക്കാകുമായിരുന്നു എന്നും ബുശ്ബു പറഞ്ഞു.

പതിനഞ്ച് വയസ് വരെ താന്‍ എല്ലാവരില്‍ നിന്നും അച്ഛനില്‍ നിന്നുണ്ടായ ദുരനഭവം മറച്ചുവെച്ചു. പിന്നീട് താന്‍ അത് വീട്ടുകാരോട് വെളിപ്പെടുത്തിയപ്പോള്‍ കുടുംബം അച്ഛനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും അവര്‍ വ്യക്തമാക്കി. ഡിമെന്‍ഷ്യ രോഗിയായ അമ്മയുടെ കൂടെയാണ് നിലവില്‍ താന്‍ കഴിയുന്നത്. അച്ഛന്‍ കഴിഞ്ഞ വര്‍ഷം മുംബൈയിലെവിടെയോ വെച്ച് മരണപ്പെട്ടുവെന്നും ഖുശ്ബു പറഞ്ഞു.

പുറത്ത് പറഞ്ഞാല്‍ അമ്മയെയും സഹോദരന്മാരെയും ഉപദ്രവിക്കുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്ത് പറഞ്ഞാലുണ്ടാകാവുന്ന പരിണിത ഫലങ്ങളെ ഭയന്നാണ് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ ജീവിക്കുക എന്നും ഖുശ്ബു ചൂണ്ടിക്കാട്ടി.

മിക്ക സംഭവങ്ങളിലും കുട്ടിക്ക് അടുത്തറിയാവുന്നവരാകും കുറ്റവാളികള്‍. കുട്ടികള്‍ അത്തരം സംഭവങ്ങള്‍ മറച്ച് വെക്കരുത്. സമൂഹം എന്ത് ചോദിക്കുമെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാവും. അവരുടെ വസ്ത്രമാണോ അതോ പരിചയത്തിന്റെ പുറത്ത് സൗഹൃദപരമായി ഇടപെടുന്നതാണോ കുറ്റവാളികളെ അതിലേക്ക് നയിക്കുന്നതെന്നും ഖുശ്ബു ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News