കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന് ഇന്ത്യയുടെ മറുപടി

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക്കിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പാക്കിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ ആരോപണങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് മറുപടി നല്‍കിയത്.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാക്കിസ്താനോട് വ്യക്തമാക്കിയതാണ്. ഇന്ത്യ പാക്കിസ്താനുമായി സാധാരണ ബന്ധം ആഗ്രഹിക്കുന്നു. അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാക്കിസ്താനാണെന്നും ഇന്ത്യ അറിയിച്ചു.

ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാക്കിസ്താന്‍ പ്രതിനിധി നടത്തിയ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമര്‍ശങ്ങള്‍ ഇന്ത്യ തള്ളിക്കളയുകയാണ്. ആരോപണങ്ങള്‍ മറുപടിയ്ക്ക് പോലും യോഗ്യമല്ലെന്നും മറുപടി അര്‍ഹിക്കാത്തതാണെന്നും രുചിര കംബോജ് വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൊസംബിക് പ്രസിഡന്‍സിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കാശ്മീര്‍ വിഷയം പാക് വിദേശകാര്യ മന്ത്രി ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News