ലോകോത്തര പ്രതിഭകളെ മറികടന്ന് ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പുതിയൊരു നേട്ടത്തിന്റെ തിളക്കത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് 25 ദശലക്ഷം ഫോളോവേഴ്സ് എത്തിയതായി പാണ്ഡ്യ വെളിപ്പെടുത്തി. ലോകോത്തര കായിക പ്രതിഭകളെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഹര്‍ദിക് പാണ്ഡ്യ മറികടന്നത്. ഇന്‍സ്റ്റാഗ്രാമില്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, മാക്സ് വെര്‍സ്റ്റപ്പന്‍, എര്‍ലിംഗ് ഹാളണ്ട് തുടങ്ങിയ ലോകകായിക രംഗത്തെ സൂപ്പര്‍ താരങ്ങളേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറിനുണ്ട്.

‘ഈ സ്‌നേഹത്തിന് എന്റെ എല്ലാ ആരാധകര്‍ക്കും നന്ദി. എന്റെ ഓരോ ആരാധകരും എനിക്ക് വ്യത്യസ്തരാണ്, ഈ വര്‍ഷങ്ങളിലെല്ലാം അവര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ അവരോട് നന്ദി പറയുന്നു’ എന്നാണ് പുതിയ നേട്ടത്തെക്കുറിച്ച് പാണ്ഡ്യയുടെ പ്രതികരണം.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലൂടെ പാണ്ഡ്യ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരും. മാര്‍ച്ച് 17 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഉദ്ഘാടന മത്സരത്തില്‍ പാണ്ഡ്യ ടീം ഇന്ത്യയെ നയിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം കളിക്കുന്നില്ല. ഇന്ത്യയ്ക്കായി 11 ടെസ്റ്റുകളും 71 ഏകദിനങ്ങളും 87 ടി20 മത്സരങ്ങളും പാണ്ഡ്യ കളിച്ചിട്ടുണ്ട്. 2016 ല്‍ അഡ്ലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here