കൈകളില്‍ കെട്ടിവെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് എയര്‍ ഇന്ത്യ ജീവനക്കാരന്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. ക്യാബിന്‍ ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയാണ് അറസ്റ്റിലായത്. ബഹ്റൈന്‍- കോഴിക്കോട്- കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ഗ്രീന്‍ ചാനല്‍ വഴി ഒന്നരക്കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്.

1,487 ഗ്രാം സ്വര്‍ണ്ണമിശ്രിതം ഇരുകൈകളിലും കെട്ടിവെച്ച്, ഷര്‍ട്ട് കൊണ്ട് മറച്ചാണ് ഇയാള്‍ വന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News