ദില്ലിയിൽ വെടിവെപ്പ്; രണ്ടു പേർക്ക് വെടിയേറ്റു

സെൻട്രൽ ദില്ലിയിലെ  ജിബി റോഡിൽ വെടിവെപ്പ്.മൂന്നംഗ സംഘം നടത്തിയ  വെടിവെപ്പിൽ 30 വയസുള്ള ഒരു സ്ത്രീക്കും പുരുഷനും വെടിയേറ്റു. പരുക്കേറ്റ ഇവരെ സമീപത്തുള്ള ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കഴുത്തിനു പിന്നിൽ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണുള്ളത്.

അക്രമികൾ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടിക്കാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News