തുടക്കം മോശമാക്കാതെ ഓസിസ്

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ തുടക്കം മോശമാക്കാതെ ഓസീസ്. ഓസീസ് മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലിടം നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 29 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലാണ്. 27 റണ്‍സുമായി ഉസ്മാന്‍ ഖവാജയും രണ്ട് റൺസുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

ആദ്യ ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണുള്ളത് . ട്രാവിസ് ഹെഡ്, മാര്‍നസ് ലബൂഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡ്ഡും ചേർന്ന് ഇന്ത്യൻ ബൗംളിംഗ് നിരക്ക് നേരെ തുടക്കത്തിൽ തന്നെ ഏകദിന ശൈലിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. ഇരുവരും ചേർന്ന് അനായാസമായി 13 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി.

44 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത് അപകടകാരിയായി മുന്നേറിയ ട്രാവിസ് ഹെഡ്ഡിനെ രവീന്ദ്ര ജഡേജയുടെ കൈയ്യിലെത്തിച്ച് അശ്വിന്‍ ഓസീസിന്റെ ആദ്യവിക്കറ്റ് വീഴ്ത്തി. 61 റണ്‍സാണ് ഓപ്പണിംഗ് സഖ്യത്തിൻ്റെ സമ്പാദ്യം. ഹെഡ്ഡ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ മാര്‍നസ് ലബൂഷെയ്ന് 20 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെ നേടാനായുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News