കനാല്‍ വൃത്തിയാക്കുന്നതനിടെ യുവാവ് ഓവ് ചാലില്‍ അകപ്പെട്ടു

കനാല്‍ വൃത്തിയാക്കുന്നതനിടെ യുവാവ് ഓവ് ചാലില്‍ അകപ്പെട്ടു. അമരവിള സ്വദേശി മുരുഗന്‍ (33) ആണ് കനാലില്‍ അകപ്പെട്ടത്. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9 മണിയോടെ തിരുവനന്തപുരം പുന്നമൂട് പള്ളിച്ചല്‍ റോഡിന് സമീപത്തെ കനാലിലാണ് സംഭവം.

വെള്ളം തുറന്നുവിട്ട കനാലില്‍ നാട്ടുകാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഇതില്‍ ഏര്‍പ്പെട്ടിരുന്ന മുരുഗന്‍ അപ്രതീക്ഷിതമായി വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ നില തെറ്റി ഓവ് ചാലില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ മുരുഗനെ 108 ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here