ഡിസിസി പ്രസിഡന്റിനെതിരെ കെ മുരളീധരന്‍

കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെ കെ മുരളീധരന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഒന്നോ രണ്ടോ ആളുകള്‍ വിചാരിച്ചാല്‍ അത് മാറ്റാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൂടിയാലോചനകളുടെ അഭാവമുണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ ഡിസിസി പുനഃസംഘടനയെ ചൊല്ലി മുതിര്‍ന്ന നേതാക്കളും ഡിസിസി പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കെ മുരളീധരന്റെ പരസ്യ പ്രതികരണത്തിന് ഇടയാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ ജയന്ത്, കെകെ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് വെട്ടിയത്. എംകെ രാഘവന്‍ എംപി നല്‍കിയ പട്ടിക തഴയാന്‍ കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലക്ഷ്യമിട്ടുള്ള ഡിസിസി പ്രസിഡന്റിന്റെ നീക്കമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതാണ് കെ മുരളീധരനെ ചൊടിപ്പിച്ചത്.

എത്രയും പെട്ടെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് പുന:സംഘടന പ്രശ്‌നം പരിഹരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കൂടിയാലോചനകളുടെ അഭാവമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News