ശരീരത്തില്‍ മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് ശരീരത്തില്‍ മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. തിരുവല്ലം പൂങ്കുളത്താണ് സംഭവം നടന്നത്. പൂങ്കുളം സ്വദേശി ജയനാണ് മരിച്ചത്. വീട് നിര്‍മ്മാണത്തിനായി കുന്നിടിക്കുമ്പോഴാണ് മണ്ണ് ശരീരത്തിലേക്ക് പതിച്ചത്.

തുടര്‍ന്ന്, ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ഇയാളെ പുറത്തെടുക്കുകയായിരുന്നു. മൃതദേഹം വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News