അറേബ്യന്‍ ഗാനവുമായി റൊണാള്‍ഡോയുടെ മകള്‍

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബ് അല്‍നസ്റിലേക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റൊണാള്‍ഡോ എത്തിയത്. ഇതിനകം തന്നെ അറേബ്യന്‍ സംസ്‌ക്കാരവുമായി റൊണാള്‍ഡോയും കുടുംബവും ഇഴുകിചേര്‍ന്നു കഴിഞ്ഞു. ഇപ്പോഴിതാ റൊണാള്‍ഡോയുടെ മകള്‍ അറബി ഗാനം ആലപിക്കുന്ന വീഡിയോ പങ്കാളി ജോര്‍ജിന പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോര്‍ജിന ഈ വീഡിയോ പുറത്തുവിട്ടത്.

‘ഞങ്ങളുടെ മകള്‍ ഇപ്പോഴേ അറബി സംസാരിക്കുകയാണ്’ എന്ന വാചകത്തോടെയാണ് മകളുടെ വീഡിയോ ജോര്‍ജിന പങ്കുവെച്ചത്. ക്രിസ്റ്റ്യാനോയെ ഇതില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ജോര്‍ജിനയെ നോക്കിക്കൊണ്ട് ആവേശത്തോടെ മകള്‍ അലാന അറബി ഗാനം പാടുന്നതാണ് വീഡിയോയില്‍. ‘ഞങ്ങള്‍ പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്നു’ എന്ന അര്‍ഥമുള്ള ഗാനമാണ് ഇവയും അലാനും ആലപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News