മുത്തശ്ശിയുടെ മാലപൊട്ടിക്കാൻ ശ്രമം, മോഷ്ടാവിനെ അടിച്ചോടിച്ച് പത്തുവയസുകാരി

മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ അടിച്ചോടിക്കുന്ന 10 വയസുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഫെബ്രുവരി 25നാണ് സംഭവം നടക്കുന്നത്.

അറുപതുകാരിയായ ലതാ ഘാഗും കൊച്ചുമക്കളായ രുത്വി ഗാഗും അനുജത്തി ജ്ഞാനേശ്വരിയും ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. ഇവര്‍ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ വഴി ചോദിക്കാനെന്ന വ്യാജേന തൊട്ടടുത്ത് വണ്ടി നിര്‍ത്തുന്നു. തുടർന്ന് ലതയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ഇയാൾ ശ്രമം നടത്തുന്നു.

ഇത് കണ്ട രുത്വി തന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് പ്രതിയെ തുടരെത്തുടരെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മുത്തശ്ശിയും ഇയാളെ അടിക്കുന്നുണ്ട്. പലതവണ അടികൊണ്ട ഇയാൾ ഒടുവിൽ വണ്ടിയുമായി കടന്നുകളയുന്നതും വീഡിയോയിലുണ്ട്. പൂനെയിലെ ഹുജുർപാഗ ഗേൾസ് ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് രുത്വി. രുത്വിയുടെ സമയോചിത ഇടപെടലിനെ നിരവധിപ്പേരാണ് അഭിനന്ദിച്ചത്. വീഡിയോ പ്രചരിച്ചതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News