കെ.കവിത ഇന്ന് ജന്തര്‍മന്തറില്‍ നിരാഹാര സത്യഗ്രഹം നടത്തും

വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി ആര്‍ എസ് നേതാവുമായ കെ.കവിത ഇന്ന് ദില്ലി ജന്തര്‍മന്തറില്‍ നിരാഹാര സത്യഗ്രഹം നടത്തും. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് കവിത വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സത്യാഗ്രഹത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. അനുമതി ഇല്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് കവിത വ്യക്തമായിരുന്നു.

അതേസമയം, ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കവിത നാളെ ഇ ഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതുമായി ബന്ധപ്പെട്ട് കവിത വ്യാഴാഴ്ച ഇഡിക്ക് കത്തുനല്‍കിയിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ടെന്ന് വിശദീകരിച്ചാണ് കത്ത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കവിത അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News