കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു

കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ ലില്ലിയുടെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് അകത്ത് കയറിയത്.

വീടിന്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച സോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here