തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ അഗ്‌നിബാധ: തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ അഗ്‌നിബാധ. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ആണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഗോഡൗണിലെ പുറകുവശത്തുള്ള പൊന്തക്കാട്ടിൽ പ്രദേശവാസികൾ മാലിന്യങ്ങളിൽ തീ ഇട്ടിരുന്നു. ഈ തീയാണ് പിന്നീട് ഗോഡൗണിലേക്ക് പടർന്നത്.  പ്ലാസ്റ്റിക് പോളിത്തീൻ വസ്തുക്കളും കല്യാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട അലങ്കാരവസ്തുക്കളും ഗോഡൗണിൽ ഉണ്ടായിരുന്നു.

ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടം അഗ്നിബാധയിൽ ഉണ്ടായതായി ഉടമസ്ഥർ പറയുന്നു.
ഗോഡൗണിൽ വളർത്തിയിരുന്ന ആറ് പട്ടിക്കുഞ്ഞുങ്ങളും അഗ്നിബാധയിൽ വെന്തെരിഞ്ഞു.
സംഭവം നടക്കുന്ന സമയം ഉടമസ്ഥനും ജോലിക്കാരനും പുറത്തായിരുന്നു. അഗ്നിബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നായിരുന്നു അവർ സ്ഥലത്തെത്തിയത്. തൃശ്ശൂർ പുതുക്കാട് കുന്നംകുളം എന്നീ സ്ഥലങ്ങളിൽ നിന്നും നാല് യൂണിറ്റോളം ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News